ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കി ഉദ്ഘാടനം ചെയ്തു. പ്രളയജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മന്ത്രിയും കലക്ടറും ചടങ്ങില്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങിയവ വഴി ഗുളികവിതരണം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. മലിന ജലവുമായി സമ്പര്‍ക്കമുണ്ടായവര്‍ ഗുളിക കഴിച്ചുവെന്നു ഉറപ്പു വരുത്താന്‍ ഇനിയുള്ള ആറ് ശനിയാഴ്ചകളിലും ഡോക്സി ഡേ സംഘടിപ്പിക്കും.
പ്രതിരോധ ഗുളികകള്‍ പരമാവധി പേരിലെത്തിക്കാനാണ് ഡോക്സി ഡേ ആചരിക്കുന്നത്. മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ 200 എം.ജി. (100 എം.ജി. വീതമുള്ള 2 ഗുളികകള്‍) കഴിക്കണം.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി, അഡിഷണല്‍ ഡി.എം.ഒ ഡോ.ആശാദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍, മാസ് മീഡിയ ഓഫീസര്‍ എം.പി മണി, ഡെ.മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.