National News

മയക്കുമരുന്ന് കേസ് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗം, ലക്ഷ്യം ബോളിവുഡിന്റെ കേന്ദ്രം മുംബൈയില്‍ നിന്ന് മാറ്റുക; നവാബ് മാലിക്

ബോളിവുഡ് കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന ലഹരി വേട്ടയ്ക്കു പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്. ബോളിവുഡിന്റെ കേന്ദ്രം മുംബൈയില്‍ നിന്ന് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നവാബ് മാലിക് ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഫിലിം സിറ്റി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതിന് പുറമെ സിനിമാ താരങ്ങളുമായുള്ള കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ആരോപണം.

‘ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെട്ട ആഢംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ പ്രാധാന്യമുള്ള ഒന്നുംതന്നെയില്ല. ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. ബോളിവുഡിന്റെ കേന്ദ്രം മുംബൈയില്‍ നിന്ന് മാറ്റുക എന്നതാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം. ഗൂഢാലോചന ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്’ – നവാബ് മാലിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പേടികാരണം എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കടെ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സമീര്‍ വാങ്കടെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേസിന്റെ ഗതി തന്നെ മാറിയിരിക്കുകയാണ്. സമീര്‍ വാങ്കടെ തെറ്റ് ചെയ്തിട്ടുണ്ട് എന്ന ബോധ്യമുള്ളത് കൊണ്ടാണ് അദ്ദേഹത്തിനെതിരായ അന്വേഷണത്തില്‍ ഭയക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!