Trending

പ്രഥമ മാസ്റ്റേഴ്സ് വോളിബോൾ കോഴിക്കോട് ജില്ല ചാമ്പ്യൻഷിപ്പ് ഒക്ടോബർ 30, 31 തിയ്യതികളിൽ

പ്രഥമ മാസ്റ്റേഴ്സ് വോളിബോൾ കോഴിക്കോട് ജില്ല ചാമ്പ്യൻഷിപ്പ് ഒക്ടോബർ 30, 31 തിയ്യതികളിൽ

എസ്.ഡി.കെ ഹെൽത്ത് കോംപ്ലക്സ്, ചെലവൂർ വിന്നേഴ്സ് ട്രോഫിക്കും, ദേവാസ് ഓയൽ മിൽസ് റണ്ണേഴ്സ് ട്രോഫി ക്കും വേണ്ടി പ്രഥമ മാസ്റേറഴ്സ് വോളി ജില്ല ചാമ്പ്യൻഷിപ്പ് 2021 കാരന്തൂർ പാറ്റേൺ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഒക്ടോബർ 30, 31 തിയ്യതികളിൽ നടക്കും ഒക്ടോബർ 30 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മത്സരങ്ങൾ തുടങ്ങി 31- ന് വൈകുന്നേരത്തോടെ അവസാനിക്കുന്ന രൂപത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ആദ്യ ദിവസം ബാലുശ്ശേരി, കോഴിക്കോട്, കുന്ദമംഗലം മേഖലകളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുക്കുന്ന മേഖല മത്സരമാണ് നടക്കുക . 31ന് ഞായറാഴ്ച കോഴിക്കോട് ജില്ല ചാമ്പ്യന്മാരെ കണ്ടെത്തുന്ന അന്തർ മേഖല മത്സരവും നടക്കും. വടകര മേഖലയിൽ നിന്ന് ഫൈനൽ റൗണ്ടിലെത്തിയ രണ്ട് ടീമുകളും ഈ മേഖലയിൽ നിന്ന് ഫൈനൽ റൗണ്ടിലെത്തിയ രണ്ട് ടീമുകളുമാണ് ഇൻ്റർസോൺ മത്സരത്തിൽ പങ്കെടുക്കുന്നത്. പഴയകാല അന്തർദേശീയ, ദേശീയ, സംസ്ഥാന, ജില്ല താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കളത്തിലിറങ്ങും. ഡിപ്പാർട്ട്മെൻ്റ് താരങ്ങളും കോർട്ടിലിറങ്ങും.

കുന്ദമംഗലം പ്രദേശത്ത് നിന്ന് നിരവധി പേരാണ് വോളിബോളിലൂടെ വളർന്ന് വിവിധ സ്ഥാനങ്ങളിൽ എത്തിച്ചേർന്നത്. പാറ്റേൺ പോലുള്ള അക്കാദമികൾ വരുന്നതിന് മുമ്പ് ഓരോ പ്രദേശത്തും വൈകുന്നേരങ്ങളിലെ കൂട്ടായ്മകളാണ് കൈപന്ത് കളിയെ വളർത്തിയത്. കൈ പന്ത് കളിക്ക് ഏറെ ആരാധകരെ സൃഷ്ടിച്ചതും ഈ സൗഹൃദം തന്നെയാണ്.നഗരവൽക്കരണത്തിനിടയിൽ വേരറ്റ് പോയ്ക്കൊണ്ടിരിക്കുന്ന ഈ സൗഹൃദ കൂട്ടായ്മകളെ തിരിച്ച് കൊണ്ട് വരുന്നതിനാണ് 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടി ഇത്തരത്തിൽ ഒരു ചാമ്പ്യൻഷിപ്പ് നടത്തുന്നത്.പുതു തലമുറക്ക് പ്രചോദനമാവുന്നതിനും അവരെ കൈപന്ത് കളിയിലേക്ക് കൊണ്ട് വരുന്നതിനുമാണ് ജില്ല വോളിബോൾ അസോസിയേഷൻ മാസ്റ്റേഴ്സ് വോളി ചാമ്പ്യൻഷിപ്പ് നടത്തുന്നത്.
വാർത്താസമ്മേളനത്തിൽ പി.കെ.ബാപ്പു ഹാജി,അരീക്കൽ മൂസ്സ ഹാജി,സി.യൂസഫ്,പി.ഹസ്സൻ ഹാജിശ്രീനു മൂത്തേറ്റ് മണ്ണിൽ സജീവ് കുമാർ. എൻ, നാസർ കാരന്തൂർ എന്നിവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!