തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരേ അധിക്ഷേപ പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ എംപി. തന്റെ പരാമർശം ആര്യയ്ക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നാണ് മുരളീധരൻ പറഞ്ഞത്. ഖേദം പ്രകടിപ്പിക്കുന്നത് ദുരഭിമാനമായി കാണുന്നില്ല. തന്റേത് നാക്കുപിഴയല്ലെന്നും മുരളീധരൻ പറഞ്ഞു. അതേസമയം അപകീര്‍ത്തി പരാമര്‍ശത്തില്‍ കെ മുരളീധരനെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു. തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനെ ആ രീതിയില്‍ തന്നെ സ്വീകരിക്കുന്നു. എന്നാല്‍ നിയമപരമായി നല്‍കിയിട്ടുള്ള പരാതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും ആര്യാ രാജേന്ദ്രന് വ്യക്തമാക്കി. കെ മുരളീധരനെയോ മറ്റാരെയെങ്കിലുമോ തന്റെ പക്വത അളക്കുന്നതിനായി നിയമിച്ചിട്ടില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായിൽ നിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ ഭയാനകമായ ചില വർത്തമാനങ്ങളാണെന്ന പരാമർശമാണ് മുരളീധരൻ കഴിഞ്ഞ ദിവസം നടത്തിയത്. കോർപറേഷനിലെ നികുതിതട്ടിപ്പ് സംഭവത്തിൽ യുഡിഎഫ് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു മുരളീധരന്റെ ഈ പരാമർശം.
മേയർക്കെതിരായ ഭരണിപ്പാട്ട് പരാമർശം;ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന് പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്യാ രാജേന്ദ്രന്

