Kerala News

തിരുവനന്തപുരം കോർപ്പറേഷൻ നികുതി വെട്ടിപ്പ് ; മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം കോർപ്പറേഷൻ നികുതി വെട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോണൽ ഓഫീസ് സൂപ്രണ്ടായിരുന്ന എസ് ശാന്തിയാണ് അറസ്റ്റിലായത്. പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണിൽ മാത്രം നടന്നത്. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ കീഴടങ്ങിയത്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു.

നേമം സോണൽ ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയാണ് കോർപ്പറേഷൻ ജീവനക്കാരുടെ സംഘടനയായ കോർപറേഷൻ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമിതി അംഗം കൂടിയായ ശാന്തി.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പണം തട്ടിപ്പു നടന്നത് നേമം സോണലിലാണ്. 26,74,333 രൂപയുടെ തട്ടിപ്പാണ് ഈ സോണലിൽ മാത്രം നടന്നത്. ഇതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷം വൻ പ്രതിഷേധ നടപടികൾ നടത്തി വരികയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!