ആറളം ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്ന് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി രണ്ട് നാടന്‍ ബോംബ് ആണ് കണ്ടെടുത്തത്. മാസങ്ങളായി സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ വൃത്തിയാക്കുന്നതിനായാണ് അധ്യാപകരും വിദ്യാര്‍ഥികളും സ്കൂളിലെത്തിയത്.രണ്ട് ബക്കറ്റില്‍ ഉമിക്കരിയില് പൊതിഞ്ഞുവച്ച നിലയിലായിരുന്നു ബോംബുകള്‍.സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയിൽ രണ്ട് നീല ബക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ബക്കറ്റ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ബക്കറ്റിൽ ഉമിക്കരിയിൽ ഒളിപ്പിച്ച് വച്ച നിലയിൽ രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്. പിന്നീട് പന്തികേട് തോന്നിയ അധ്യാപകൻ ഉടൻ തന്നെ ആറളം പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കിയത്.
ആർസെനിക് സൾഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേർത്താണ് ബോംബ് നിർമ്മിച്ചിരിക്കുന്നത്. 2020 ലെ കോഴിക്കോട് കണ്ണൂർ എഡിഷൻ പത്രങ്ങളാണ് ബോബ് പൊതിയാനായി ഉപയോഗിച്ചത്
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

