Kerala News

സംസ്ഥാനത്ത് കോളേജുകള്‍ പൂര്‍ണമായി തുറക്കുന്നു; ക്ലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൊവിഡ് പ്രതിസന്ധി കാരണം നീണ്ട ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകളും രണ്ടാം വര്‍ഷ പിജി ക്ലാസുകളുമാണ് ആരംഭിക്കുക. എഞ്ജിനീയറിങ്ങ് കോളേജുകളും തുറക്കും. ഒക്ടോബര്‍ 18-ാം തിയതിയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ പ്രതികൂല കാലവസ്ഥ കണക്കിലെടുത്താണ് ഇന്നത്തേക്ക് മാറ്റിയത്. ഡിഗ്രി, പിജി അവസാന വര്‍ഷ ക്ലാസുകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.

കോളേജുകള്‍ പൂര്‍ണമായും തുറക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. “കഴിഞ്ഞ ആഴ്‌ച തുറക്കാനിരുന്നത് ഒരിക്കൽക്കൂടി നീട്ടാൻ കാരണമായത് തീവ്രമഴയാണ്. മഴ ചിലയിടത്തെങ്കിലും ഇപ്പോഴും തീവ്രമായി തന്നെ നിലനിൽക്കുന്നുണ്ട്. രണ്ടും കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ശ്രദ്ധ ചെലുത്തണം,” മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!