Kerala News

ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ “കൃഷി അവസാനപ്പിക്കും”.

കർണാടക അതിർത്തി കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ അറിയിക്കുകയുണ്ടായി. ആർടിപിസിആർ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.

കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയായതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് കർഷകർ പറയുന്നത് . കൊവിഡിന്‍റെ ഒന്നാം തരംഗത്തിൽ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് കർണാടകയിലേക്ക് കടക്കാൻ പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പാസ് പുതുക്കി നൽകിയില്ല എന്ന് കർഷകർ പറയുന്നു .

മുത്തങ്ങ അതിർത്തിയിലെ പകൽകൊള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് യാത്രക്കാരുടെയും അതിർത്തി ഗ്രാമങ്ങളിലെ കർഷകരുടെയും ആവശ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!