കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരിയുടെ മരണാനന്തരം വിതരണം ചെയ്യാനുള്ള അരി പേക്ക് ചെയ്യുന്നതിനുള്ള കവർ വാങ്ങി മടങ്ങിവരുമ്പോൾ ബൈക്കുകൾ ഇടിച്ച് അപകടത്തിൽ പെട്ട യാത്രികനായ യുവാവ് മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന കൂട്ടുകാരൻ പരിക്കുകളോടെ രക്ഷപ്പെട്ടു. കാരന്തൂർ കോണോട്ട് തേറമ്പത്ത് നിഹാൽ (24) നാണ് ദാരുണാന്ത്യം.
ശനിയാഴ്ച രാത്രി 10..30 ന് കാരന്തൂർ ടൗൺ മസ്ജിദിന് മുൻവശം വെച്ചാണ് രണ്ട് മോട്ടോർ സൈക്കിളുകൾ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. അർജുൻ വിജയൻ (കൂമ്പാറ ബസാർ കൂടരഞ്ഞി) എന്നയാൾ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. കഴിഞ്ഞമാസമാണ് സഹോദരി നഹീത മരണപ്പെട്ടത്. കോണോട്ട് അബ്ദുറഹിമാൻ ഗുരിക്കളുടെ മകനാണ്. ഉമ്മ നഫീസ. സഹോദരി നൂരിയ.ഖബറടക്കം ഇന്ന് കോണോട്ട് ജുമാ മസ്ജിദിൽ
ബൈക്കപകടം; കോണോട്ട് തേറമ്പത്ത് നിഹാൽ (24 )മരണപ്പെട്ടു

