Local News

കുന്ദമംഗലം മുക്കം റോഡിൽ വെള്ളക്കെട്ട്;യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിൽ

കനത്ത മഴയിൽ കുന്ദമംഗലം മുക്കം റോഡിൽ വെള്ള കെട്ട്. ഇത് മൂലം യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലാണ്.ഇറച്ചി മാർക്കറ്റ് റേഷൻ കട മറ്റ് കച്ചവട സ്ഥാപനങ്ങളുടെ മുന്നിലുമാണ് മഴ പെയ്താൽ മുട്ടോളം വെള്ളം കയറുന്നത് ഇത് കാൽനട യാത്രക്കാർക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
മഴ പെയ്തുതുടങ്ങിയാൽ ഈ ഭാഗം വെള്ള കെട്ട് കൊണ്ട് നിറയുകയാണ് ഇതിനൊരു പരിഹാരം കാണാൻ നാട്ടുകാർ നിരവധി തവണ ആവിശ്യപ്പെട്ടിട്ടുണ്ട്. പരാതികൾ നൽകിയിട്ടുണ്ടെങ്കിലും യാതൊരു പ്രതിവിധിയും കാണുന്നില്ലെന്ന് ആക്ഷേപമുണ്ട് അതേസമയം

കുന്ദമംഗലം പതിമംഗലത്ത് പണ്ടാരപ്പറമ്പ് ചാലിയിൽ റോഡ് തകർന്നു. ഗതാഗതവും കാല്നടയാത്രയും മുടങ്ങി.ഇന്നലെ തുടങ്ങിയ ശക്തമായ മഴയിൽ വെള്ളന്നൂർ ഭാഗത്ത് പലയിടങ്ങളിലും വെള്ളം കയറി കൃഷി നശിച്ചു.

മുണ്ടിക്കൽ താഴം ഭാഗങ്ങളിൽ റോഡ് മുഴുവൻ വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്

കനത്ത മഴ നാശം വിതക്കുന്നു:
കാർഷിക ഗ്രാമങ്ങളായ വെള്ളന്നൂർ ,കൂഴക്കോട്, ചെട്ടിക്കടവ്, സങ്കേതം ഭാഗങ്ങളിൽ 2 മാസം പിന്നിട്ട നേന്ത്രവാഴകളും, പച്ചക്കറികളും, നെൽകൃഷിയും ഏറെയും വെള്ളത്തിനടിയിലായി,
നേന്ത്രവാഴ കർഷകർ 5 വർഷമായി നഷ്ടം മാത്രം അനുഭവിക്കുന്നവരാണ് ‘ കാർഷിക ഇൻഷൂർ ലഭ്യമാവണമെങ്കിൽ 3 മാസം പിന്നിട്ട വിളകളാവണം, മഴ 2 ദിവസം കൂടി തുടർന്നാൽ കടമെടുത്ത് പാട്ടകൃഷിയിറക്കിയ കർഷകരുടെ സ്ഥിതി വളരെ ദയനീയമാവും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!