ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ സംസ്ഥനങ്ങളുടെ എണ്ണം തെറ്റിപറഞ്ഞതിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി മന്ത്രി വി. ശിവൻകുട്ടി.നാക്കുപിഴ എല്ലാവർക്കും സംഭവിക്കാമെന്നും, അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞത്.നാക്കുപിഴ ആർക്കും സംഭവിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചത്. അതിനെ പലരും ആക്ഷേപിക്കുന്നത് കണ്ടു. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിൽ വാശിയും വൈരാഗ്യവുമുള്ളവരാണ് പ്രചാരണത്തിന് പിന്നിൽ. ആക്ഷേപിക്കുന്നവർക്കും, അവർ മനുഷ്യരാണെങ്കിൽ നാക്കുപിഴവൊക്കെ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതൊന്നുമല്ല ഇവിടത്തെ പ്രശ്നം. ചൂണ്ടിക്കാണിക്കേണ്ടത് വിദ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നമ്മൾ പുറത്തിറക്കിയ മാർഗരേഖയിൽ എന്തെങ്കിലും പിഴവുണ്ടോ, അതിൽ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ എന്നതാണ്.’ മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോൾ വന്ന പിശക്;നാക്കുപിഴയെന്ന് മന്ത്രി

