Kerala News

സിമന്റ് വില കുതിച്ചുയരുന്നു;ഒരു ചാക്കിന് കൂടിയത് 125 രൂപയോളം

സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. ഒരു ചാക്ക് സിമൻറിന് 125 രൂപയോളമാണ് രണ്ടു ദിവസത്തിനിടെ കൂടിയത്. കോവിഡ് ദുരിതത്തിൽ നിന്ന് നി‍ർമാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് ഈ വിലക്കയറ്റം. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമാണ് സിമന്റിന് വില ഉയരാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.
അനിയന്ത്രിതമായി കമ്പനികള്‍ വിലക്കയറ്റം സൃഷ്ടിക്കുന്നതായി ആരോപിച്ച് വിതരണക്കാരും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ശ്രദ്ധ ഉടനടി വിഷയത്തില്‍ പതിയണമെന്നാണ് ഇവരുടെ ആവശ്യം. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് സിമന്റ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. കോവിഡ് കാലത്ത് ഇതുയര്‍ന്ന് 445 രൂപവരെയെത്തി. കമ്പനികള്‍ നല്‍കുന്ന ഇളവുകള്‍ ചേര്‍ത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വില്‍പന. എന്നാല്‍, ഇന്നിത് 525 രൂപയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. നിലവിലെ സ്റ്റോക്ക് പഴയവിലയ്ക്ക് വിൽക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയിൽ പ്രതിഫലിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!