Kerala

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിലും കലാംസ് വേൾഡ് റെക്കോർഡിലും ഇടം നേടി 3 വയസുകാരൻ

അസാമാന്യ ഗ്രാഹ്യ ശേഷിയുമായി ഒരു മൂന്ന് വയസുകാരൻ; റെക്കോർഡ്കൾ വാരിക്കൂട്ടി ഇഷാൻ ബബീഷ്.

വെള്ളിപറമ്പ് : രണ്ട് ഭാഷയിൽ ചോദ്യങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയും തിരഞ്ഞെടുത്ത സ്വരാക്ഷരങ്ങളും, 31 ഇന്ത്യൻ നേതാക്കൾ, 8 നിറങ്ങൾ, ശരീരത്തിന്റെ 39 ഭാഗങ്ങൾ, അവയെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുക, മലയാളം വാക്കുകളുടെ ഇംഗ്ലീഷ് പതിപ്പ്, 35 മൃഗങ്ങൾ, 13 പക്ഷികൾ, 10 പഴങ്ങൾ, 15 പച്ചക്കറികൾ, 141 മറ്റ് വാക്കുകൾ ഇങ്ങനെ തുടങ്ങി ഇഷാൻ ബബിഷിന്റെ അറിവ് കലവറയിൽ നിറയെ അത്ഭുതങ്ങളാണ്, ഇഷാന്റെ പ്രായമാകട്ടെ 3 വയസ്സും 10 മാസവും മാത്രം.
കോഴിക്കോട് വെള്ളിപറമ്പ് കടയാപറമ്പത്ത് ബബീഷ് – രസ്ന ദമ്പതികളുടെ മകനാണ് ഇഷാൻ.
ഒന്നര വയസുള്ളപ്പോൾ മുതൽ പിതൃസഹോദരി ബബിതയുടെ സംരക്ഷണയിലാണ് ഇഷാൻ.
അച്ഛൻ ബബീഷും അമ്മ രസ്നയും വിദേശത്താണ്.
ഇന്ന് വരെ ഒരു കിണ്ടർ ഗാർറ്റനിൽ പോലും പോകാത്ത ഇഷാൻ ഇത്രയധികം പൊതുവിജ്ഞാനവും അറിവും ആർജ്ജിച്ചെടുത്തത് ബബിതയുടെ ശിക്ഷണത്തിലാണ്.
ഒരു വട്ടം കേട്ട വസ്തുതകൾ മറക്കാതെ സൂക്ഷിക്കാനുള്ള കഴിവിനെ പ്രശംസിച്ചുകൊണ്ട് ഇന്ത്യാ ബുക്ക്‌ ഓഫ് റെക്കോർഡ്സും കലാം ബുക്ക്‌ ഓഫ് റെക്കോർഡ്‌സും ഇഷാൻ ബബീഷിന് റെക്കോർഡ് സർട്ടിഫിക്കറ്റും പ്രശസ്തിപത്രവും നൽകുകയുണ്ടായി.
ഇനിയും എണ്ണമറ്റ അംഗീകാരങ്ങളാണ് ഈ ബാലനെ തേടിയെത്താൻ പോകുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അടുത്തു തന്നെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പറന്ന് വിദേശത്ത്‌ സ്കൂൾ ജീവിതം ആരംഭിക്കാൻ ഇരിക്കുകയാണ് ഇഷാൻ ബബീഷ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!