Kerala News

കോഴിക്കോട് പൊറ്റമ്മലിലെ സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടം; മരണം മൂന്നായി

കോഴിക്കോട് പൊറ്റമ്മലിലെ സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടം; ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട് പൊറ്റമ്മലിൽ സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സെപ്റ്റംബർ 26നായിരുന്നു അപകടം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനു സമീപം നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് തകർന്ന് വീഴുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എട്ടുപേരില്‍ അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
തമിഴ്നാട് സ്വദേശികളായ. കാർത്തിക്, സലീം എന്നിവരാണ് അപകട ദിവസം തന്നെ മരിച്ചത്. പരിക്കേറ്റ തങ്കരാജ് (32), ജീവാനന്ദം (22) എന്നിവർ ഇപ്പോഴും ചികിത്സയിലാണ്.

നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!