Kerala News

മെഡിക്കൽ കോളേജ് കാമ്പസ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ പ്രോ – മീറ്റ്. 2021 സംഘടിപ്പിച്ചു

മെഡി: കോളേജ് ക്യാമ്പസ് ഹയർ സെക്കണ്ടറി സ്ക്കൂൾ പി.ടി.എ. കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “പ്രിസം” പദ്ധതിയുടെ ഭാഗമായി പ്രൊഫഷണലുകളെയൂം രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പ്രോ- മീറ്റ് – 2021 എം.എൽ എ . തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീ എ. പ്രദീപ് കുമാർ (മുൻ എം.എൽ.എ) പ്രോ- മീറ്റിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചു. പി.ടി.എ പ്രസിഡണ്ട് അഡ്വ: സി.എം ജംഷീർ മോഡറേറററായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ശ്രീ .കെ.മോഹനൻ, ശ്രീ ഇ.എം സോമൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വിവിധ മേഖലകളിൽ വിദഗ്ധരായ മെഡി: കോളേജ് ക്യാമ്പസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ രക്ഷിതാക്കൾ, പ്രിസവുമായി സഹകരിച്ചു വരുന്ന മെഡിക്കൽ കോളേജ് കോഴിക്കോട് , സ്പേസ് ആർട്ട് , റോട്ടറി ക്ലബ്ബ് കോഴിക്കോട്, കോഴിക്കോട് മെഡിക്കല്‍ കോളേജ് നഴ്സിംഗ് കോളേജ്, ഇല്യൂസിയ ലാബ്, സൈബർ പാർക്ക് , മേഖലാ ശാസ്ത്ര കേന്ദ്രം കോഴിക്കോട്, ആര്‍.ടി.ഒ ഓഫീസ് കോഴിക്കോട് സി.ഡബ്ലി.യു.ആര്‍.ഡി.എം സ്ഥാപനങ്ങളിലെ മേധാവികൾ / പ്രതിനിധികൾ,,കായികമേഖലയിലെയും കലാ – സിനിമാരംഗത്തെ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.


സ്ക്കൂളിൽ പ്രവർത്തനമാരംഭിക്കുന്ന ഓഗ്മെന്‍റ് റിയാലിററി വെർച്വൽ റിയാലിറ്റി ലാബ്, അടൽ തിങ്കറിംഗ് ലാബ്, സ്ക്കൂൾ സ്‌റ്റുഡിയോ, ഡിജിറ്റൽ ലൈബ്രറി, മൾട്ടിപർപ്പസ് കോംപ്ലക്സ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായ സഹകരണങ്ങൾ പ്രസ്തുത മീറ്റിൽ ലഭ്യമായി. പ്രോ- മീറ്റിന് ഹെഡ് മാസ്ററര്‍ ഡോ:എൻ പ്രമോദ് സ്വാഗതം പറഞ്ഞു. ആര്‍ക്കിടെക്ററ് വിനോദ് സിറിയക് , ഡോ.കെ.മാധവചന്ദ്രന്‍, നൗഫല്‍. സി.ഇ.ഒ.ഇല്യുസിയ ലാബ്, മുക്കം എ.ഇ.ഒ. ഓംകാരനാഥന്‍, ഡോ .തിലകാനന്ദന്‍ ഗവ.ലോ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ‍ , ദീപ്തി,റോട്ടറി ക്ളബ്ബ്, ഡോ.ദീപ, ബേബിമെമ്മോറിയല്‍ ഹോസ്പിററല്‍,
അലി മേപ്പാല വികസന സമിതി അംഗം മെഡിക്കൽ കോളേജ് കോഴിക്കോട് , അനില്‍കുമാര്‍ മേഖലാശാസ്ത്രകേന്ദ്രം,സബീര്‍ മുഹമ്മദ്.സി.പി, ഡോ. പൊന്നമ്മ.കെ.എം, ഡോ.അനസ്.സി.എ. ഫാറൂക്ക് കോളേജ്. എന്നിവര്‍ പൊതു ചര്‍ച്ചയില്‍ പങ്കെടുത്തു. സ്ക്കൂൾ തുറക്കുമ്പോഴേക്കും വിദ്യാലയത്തിൽ വരുത്തേണ്ട ക്രമീകരണങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പ്രിസം : കോഡിനേറ്റർ സതീശൻ വി.കെ. നന്ദി രേഖപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!