Kerala News

ഇത്തരത്തിലുള്ള മികച്ച തീരുമാനങ്ങൾ നാടിന്റെ ഉയിർത്തെഴുന്നേൽപ്പിന് ആക്കം കൂട്ടും;റിയാസിനേയും ആന്റണി രാജുവിനേയും അഭിനന്ദിച്ച് ഹൈബി ഈഡന്‍

സംസ്ഥാന സര്‍ക്കാരിന്റെ കാരവന്‍ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി ഹൈബി ഈഡന്‍ എംപി.എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ കടമക്കുടി അടക്കമുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന് വലിയ പിന്തുണയാണ് മുഹമ്മദ് റിയാസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നതെന്നും ഇത്തരത്തിലുള്ള മികച്ച തീരുമാനങ്ങള്‍ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

കേരളത്തിന്റെ ടൂറിസത്തിന് പുതിയ മുഖം നൽകുന്ന പദ്ധതിയാണ് കാരവാൻ ടൂറിസം.ഇത് വലിയ പ്രതീക്ഷ കൂടിയാണ്. കോവിഡിൽ തകർന്നടിഞ്ഞ ടൂറിസത്തിന് ഉണർവേകാൻ ഇത്തരം നൂതന ആശ്യങ്ങൾക്ക് സാധിക്കും.
കേരളത്തിലെ “Unexplored Destinations” കൂടുതൽ പ്രയോജനപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാന ടൂറിസം വകുപ്പും ഗതാഗത വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ കടമക്കുടി അടക്കമുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനത്തിന്‌ വലിയ പിന്തുണയാണ് ബഹു. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
ഇത്തരത്തിലുള്ള മികച്ച തീരുമാനങ്ങൾ നാടിന്റെ ഉയിർത്തെഴുന്നേൽപ്പിന് ആക്കം കൂട്ടും. നാടിന്റെ വികസനത്തിന്‌ വേണ്ടിയുള്ള മികച്ച പദ്ധതികൾക്ക് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നൽകും. മന്ത്രിമാരായ മുഹമ്മദ്‌ റിയാസിനും ആന്റണി രാജുവിനും അഭിനന്ദനങ്ങൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!