കുന്ദമംഗലം പൊയ്യയിൽ തീക്കുനി ഭാഗത്ത് വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കൊണ്ടുപോയി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ പ്രതി കലരമ്പത്ത് ബിജീഷ് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ ഹാജരായി. കുറുപ്പുംകണ്ടിയിൽ പ്രവീണിന്റെ k L57 P4503 എന്ന ബൈക്ക് സെപ്റ്റംബർ മാസത്തിലാണ് പ്രതിയായ ബിജീഷ് മോഷ്ടിച്ച് കൊണ്ടുപോയി മാനത്തോട്ടം കടവ് പുഴയിൽ താഴ്ത്തിയത്. ബൈക്ക് കാണാതായതിനെ തുടർന്ന് കുന്ദമംഗലം പോലീസിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെത്തിയത്. ഇയാളുടെ പേരിൽ പോലീസ് മോഷണ കുറ്റത്തിന് അന്ന് കേസ് എടുത്തിരുന്നു . സി സി ടി വി സഹായത്തോടെയാണ് പോലീസ് ഇയാളെ കണ്ടെത്തിയത് .ഇയാൾക്കെതിരെ നിരവധി പരാതികൾ നേരത്തെയും കുന്ദമംഗലം പോലീസിൽ ലഭിച്ചതായും പറയുന്നു.കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി ജയിലിലേക്ക് മാറ്റി
വീടിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് കൊണ്ടുപോയി പുഴയിൽ താഴ്ത്തിയ സംഭവം;പ്രതി പിടിയിൽ

