Kerala News

ആഢംബരം കണ്ട് വിശ്വസിച്ച് പോയി;മോന്‍സണുമായി പണമിടപാടില്ലെന്ന് കെ സുധാകരന്‍

മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് പണമിടപാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.മോന്‍സണ്‍ തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു. ചികിത്സയ്ക്കായാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും കെ.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

താനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന അപവാദപ്രചരണം മോന്‍സണ്‍ നടത്തിയാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കെ.സുധാകരന്‍. യാദൃശ്ചികമായാണ് മോന്‍സന്റെ അടുത്തെത്തിയത്. ആരോപണങ്ങള്‍ ഉയരുന്നത് പോലെ മോന്‍സണിന്റെ വീട്ടില്‍ താമസിച്ചിട്ടില്ല. കണ്ണിന്റെ പ്രശ്‌നത്തിനാണ് മോന്‍സണിന്റെ വീട്ടില്‍ പോയതെന്നും ചികിത്സയ്ക്ക് പോയപ്പോള്‍ അനൂപിനെ കണ്ടിട്ടുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.ചികിത്സക്കായി അഞ്ച് തവണ പോയിട്ടുണ്ട്. എന്നാല്‍ മാറ്റം ഇല്ലാതെ വന്നതോടെ ചികിത്സ നിര്‍ത്തി. പത്ത് ദിവസം അവിടെ കിടത്തി ചികിത്സ നടത്തിയെന്നതൊക്കെ വാസ്തവവിരുദ്ധമാണ്.
മോഹന്‍ലാലിനെ പോലെ പ്രസിദ്ധരായവര്‍ പോലും അവിടെ ചികിത്സക്കെത്തിയിട്ടുണ്ട്. എത്രയോ സിനിമാ നടന്മാര്‍ അവിടെയുണ്ട്. മുഖ്യമന്ത്രിയെ സ്വര്‍ണവിഗ്രഹം പോലെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥിരതാമസമാണവിടെ. ഞാന്‍ മാത്രം എന്തിന് ശങ്കിക്കണമായിരുന്നു. ഒരു ഡോക്ടറെ കാണാന്‍ പോകുന്നതില്‍ എന്ത് ജാഗ്രതയാണ് താന്‍ കാണിക്കേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.സിപിഐഎം ഇതില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമാണ് ഇതെല്ലാം
‘പിണറായി വിജയനെതിരെ താന്‍ അങ്കം അവസാനിപ്പിച്ചതാണ്. പുതിയ സാഹചര്യത്തില്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ടിവരും. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് സിപിഐഎം ഭയക്കുന്നുണ്ട്.’ ബെന്നി ബെഹന്നാന്‍ നടത്തിയ പരാമര്‍ശത്തിന് താന്‍ മറുപടി പറയില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘അവിടുത്തെ ആഢംബരം കണ്ട് വിശ്വസിച്ച് പോയി. ഒരു അഞ്ച് പൈസയുടെ പണമിടപാട് ഞാനുമായി നടത്തിയിട്ടില്ല. അതാണ് സത്യം. അല്ലാത്ത തരത്തില്‍ മോന്‍സന്‍ പറഞ്ഞെങ്കില്‍ നിയമനടപടിയുമായി പോകും. അയാളൊരു നല്ല കള്ളനാണെന്നത് വ്യക്തമാണ്’, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!