National News

ഉത്സവകാലത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം; പ്രധാനമന്ത്രി

ഉത്സവകാലത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി. റേഡിയോ പ്രഭാഷണ പരിപാടി മന്‍ കി ബാത്തിന്റെ 81-ാം അധ്യായത്തിലാണ് മോദിയുടെ പരാമര്‍ശം.വാക്‌സിനേഷനിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണ്. റെക്കോർഡ് നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. വാക്‌സിനെന്ന സുരക്ഷാ കവചം എല്ലാവരും ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു..

”ഉത്സവങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. കോവിഡിന് എതിരായ പോരാട്ടം നമുക്ക് തുടര്‍ന്നേ മതിയാകൂ. അന്താരാഷ്ട്ര തലത്തില്‍ വാക്‌സിനേഷനില്‍ റെക്കോഡ് സൃഷ്ടിച്ചത് ഉള്‍പ്പെടെ ‘ടീം ഇന്ത്യ’ ഓരോ ദിവസവും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. ആരും ‘സുരക്ഷാ ചക്ര’ ഉപേക്ഷിക്കരുത്. പ്രോട്ടോക്കോള്‍ പാലിക്കണം”- മോദി പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!