Kerala News

സുധീരനെ നേരില്‍ കാണും, രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്ന് സുധാകരന്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് വി.എം. സുധീരനെ തിരിച്ചു കൊണ്ടുവരാന്‍ ചര്‍ച്ച നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. “രാജിവക്കാനുള്ള സാഹചര്യം വിവരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടും. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് കേള്‍ക്കും. പരിഹരിക്കാന്‍ സാധിക്കുന്ന പ്രശ്നമാണെങ്കില്‍ പരിഹരിക്കും. സുധീരനെ ഉള്‍ക്കൊണ്ട് പോകണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്,” സുധാകരന്‍ പറഞ്ഞു.

സുധീരന്റെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന ചോദ്യത്തിന് അഭ്യന്തര കാര്യം മാധ്യമങ്ങള്‍ അറിയേണ്ട കാര്യമില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി. “കെപിസിസി പുനസംഘടന സംബന്ധിച്ച് ഒരു പട്ടികയും ആരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടില്ല. മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും പരിശോധന നടത്തുന്നതിനാലാണ് താമസം നേരിടുന്നത്. രാഷ്ട്രീയകാര്യ സമിതിയുടെ പുനസംഘടനയില്‍ തീരുമാനം ആയിട്ടില്ല,” സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.വി എം സുധീരനുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും സ്വീകരിച്ച നിലപാട്. കഴിഞ്ഞ ദിവസമാണ് സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!