Kerala News

വീണ ജോർജിനെതിരെ അശ്ലീല പരാമർശം;പി സി ജോർജിനെതിരെ കേസ്

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയത്തിന് പിസി ജോർജിനും,ക്രൈം നന്ദകുമാറിനും എതിരെ കേസ്.ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിനാണ് കേസെടുത്തത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്.
മൻസൂർ എന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസ്. പിസി ജോർജും ക്രൈം നന്ദകുമാറും തമ്മിൽ ഫോണിൽ വീണാ ജോർജിനെ കുറിച്ച് വളരെ മോശമായാണ് സംസാരിച്ചിരിക്കുന്നത്. ഈ ഓഡിയോ നന്ദകുമാർ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയും ചെയ്തു.
ഇരുവരേയും പ്രതി ചേർത്ത് എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നന്ദകുമാർ ഒന്നാം പ്രതിയും പിസി ജോർജ് രണ്ടാം പ്രതിയുമാണ്.

സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!