News Sports

ഐപിഎല്ലിൽ ഇന്ന് ഡൽഹി-ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കുകയാണ് ഡല്‍ഹിയുടെ ലക്ഷ്യം. ഹൈദരാബാദ് ആവട്ടെ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്.ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്ഥാനത്ത് ഋഷഭ് പന്ത് തുടരും. ഇന്ത്യൻ സമയം വൈകിട്ട് 7.30 നാണ് മത്സരം.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിക്കുകയാണ് ഡൽഹിയുടെ ലക്ഷ്യം. ഏഴ് കളിയിൽ നിന്ന് ഒരു ജയം മാത്രമാണ് ഹൈദരാബാദിന് നേടാനായത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. തുടർച്ചയായ തോൽവികളെ തുടർന്ന് ഡേവിഡ് വാർണർക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ കെയ്ൻ വില്യംസൺ നായകസ്ഥാനം ഏറ്റെടുത്തു.
ഇന്ന് ജയിച്ചാൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ മറികടന്ന് ഡൽഹിയ്ക്ക് ഒന്നാമതെത്താം. ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് 19 മത്സരങ്ങളിൽ. 11 മത്സരങ്ങളിൽ ഹൈദരാബാദ് ജയിച്ചു. എട്ട് മത്സരങ്ങളിൽ ഡൽഹിയും. നേരിയ മുൻതൂക്കം ഹൈദരാബാദിന് ഉണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!