Trending

ചുലൂർ സി. എച്ച്. സെന്റർ ഒക്ടോബറിൽ ജനങ്ങൾക്കായി സമർപ്പിക്കും

ചുലൂർ സി. എച്ച്. സെന്റർ ഒക്ടോബറിൽ ജനങ്ങൾക്കായി സമർപ്പിക്കും
കെട്ടാങ്ങൽ :ചുലൂർ എം. വി. ആർ. കാൻസർ സെന്ററിന്റെ അടുത്തായി പ്രവർത്തിക്കുന്ന ചുലൂർ സി. എച്ച്. സെന്റർ ഔദ്യോഗികമായി ഒക്ടോബറിൽ ജനങ്ങൾക്കായി തുറന്നു കൊടുക്കും.56 സെന്റ് സ്ഥലത്തായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള റൂമുകൾ, ഭക്ഷണം നൽകാനുള്ള കാന്റീൻ, പ്രാർത്ഥനാ ഹാൾ, മയ്യിത്ത് പരിപാലനത്തിനുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ മയ്യിത്ത് പരിപാലന ഹാൾ എന്നിവയാണ് സെന്ററിന്റെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്നത്. ജാതി മത ഭേദമന്യേ എല്ലാ വിഭാഗം ആളുകൾക്കും സെന്ററിന്റെ സേവനം ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. യും ജനറൽ സെക്രട്ടറി കെ. എ. ഖാദർ മാസ്റ്ററും പറഞ്ഞു. സ്വാഗത സംഘം രൂപീകരണ യോഗം സി. എച്ച്. സെന്റർ ഓഡിറ്ററിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. പി. ചെറിയ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ഇ.ടി.മുഹമ്മദ് ബഷീർ എം. പി.അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ. എ. ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു.കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ഓർഗനൈസിംഗ് സിക്രട്ടറി എൻ.സി.അബുബക്കർ,വി.എം.ഉമ്മർ മാസ്റ്റർ എക്സ് എം. എൽ. എ,അഹമ്മദ്കുട്ടി ഉണ്ണികുളം,യു.സി.രാമൻ എക്സ് എം. എൽ. എ,
ജില്ലാ മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട് എസ്.പി.കുഞ്ഞമ്മദ്,ജി
ല്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,എറണാകുളം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹംസ, ബാപ്പു കൊട്ടപ്പുറം,എം.എസ് എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ്സാജു,
കെ.മൂസമൗലവി, ടി.പി.ചെറുപ്പ,കെ. പി. യു. അലി,
എ.എം.അഹമ്മദ്കുട്ടിഹാജി,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ്,
എം.എ.അബ്ദുറഹ്‌മാൻഹാജി,എൻ.പി.ഹംസമാസ്റ്റർ,മാവൂർഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർകുട്ടി പുലപ്പാടി,കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്,കെ.പി.അഹമ്മദ്കുട്ടി
തുടങ്ങിയവർ പ്രസംഗിച്ചു.സെക്രട്ടറി പി. പി. അബ്ദുറഹിമാൻ നന്ദി പറഞ്ഞു.
ഫോട്ടോ :ചുലൂർ സി. എച്ച്. സെന്റർ ഉദ്ഘാടന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ പ്രസിഡണ്ട് ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി. അധ്യക്ഷ പ്രസംഗം നടത്തുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!