National News

സ്പെയിനിലെ ലാ പാമ ദ്വീപിലെ അഗ്നിപർവത സ്‌ഫോടനം; പലായനം ചെയ്ത് പതിനായിരങ്ങൾ

ലാ പാൽമ ദ്വീപിലെ അ​ഗ്നിപർവത സ്ഫോടനത്തേത്തുടർന്ന് പതിനായിരങ്ങൾ പലായനം ചെയ്തു. ജാ​ഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ ആളപായമൊഴിവാക്കാനായെന്ന് സുരക്ഷാസേന അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് കുബ്രെവിജെ അ​ഗ്നിപർവതം പൊട്ടി ലാവാപ്രവാഹം തുടങ്ങിയത്.

ജനവാസകേന്ദ്രങ്ങളിലേക്കും ലാവ ഒഴുകിയെത്തി. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ദ്വീപിലെ എൽ പാസോ എന്ന ​ഗ്രാമത്തിലാണ് അ​ഗ്നിപർവതസ്ഫോടനം ഏറ്റവുമധികം നാശംവിതച്ചത്. പതിനായിരക്കണക്കിന് പേർ ഇതിനകം പലായനം ചെയ്തു. മൊറോക്കോയ്ക്ക് 100 കിലോ മീറ്റർ അകലെ സ്പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപുകളിലൊന്നാണ് ലാ പാൽമ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!