Kerala

പ്രതിവാര രോഗവ്യാപന തോത്- ജില്ലയിലെ നിയന്ത്രണങ്ങളും നിബന്ധനകളും

പ്രതിവാര രോഗവ്യാപന തോത്- ജില്ലയിലെ നിയന്ത്രണങ്ങളും നിബന്ധനകളും

കോവിഡ് പ്രതിവാര രോഗവ്യാപന തോത് (WIPR ) 10 ല്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു.

ഡബ്ല്യുഐപിആര്‍ 10 ല്‍ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡുകളും- കൊയിലാണ്ടി മുന്‍സിപ്പാലിറ്റി- 18, 33. മുക്കം മുന്‍സിപ്പാലിറ്റി-25, 2, 16, 19. ഫറോക്ക് മുന്‍സിപ്പാലിറ്റി – 17, പയ്യോളി മുന്‍സിപ്പാലിറ്റി- 31, 30, 3, 32, 18, 19, 2. രാമനാട്ടുകര മുന്‍സിപ്പാലിറ്റി-12, 13.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് – 16,6,9. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് – 15. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 1. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് – 6,12. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് – 6,9. കക്കോടി ഗ്രാമപഞ്ചായത്ത് – 2, 19, 13, 17. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് – 4,8. കാരശ്ശേരി ഗ്രാമപഞ്ചായത്ത് – 6. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് – 12. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് – 1. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് – 3. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് – 1,10. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് – 3. കുന്നമംഗലം ഗ്രാമപഞ്ചായത്ത് – 12,15. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് – 18. മണിയൂര്‍ ഗ്രാമപഞ്ചായത്ത് – 1. മാവൂര്‍ ഗ്രാമപഞ്ചായത്ത് – 1,10,11. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് – 4,5,6,9. മൂടാടി ഗ്രാമപഞ്ചായത്ത് – 6,14,13. നന്മണ്ട ഗ്രാമപഞ്ചായത്ത് – 9,14,2. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് – 8. നൊച്ചാട് ഗ്രാമപഞ്ചായത്ത് – 5. ഒഞ്ചീയം ഗ്രാമപഞ്ചായത്ത് – 9. പെരുവയല്‍ ഗ്രാമപഞ്ചായത്ത് – 1,2. പുതുപ്പാടി ഗ്രാമപഞ്ചായത്ത് – 12. തലക്കൂളത്തൂര്‍ ഗ്രാമപഞ്ചായത്ത് – 11,12. തിക്കോടി ഗ്രാമപഞ്ചായത്ത് – 17. തുറയൂര്‍ ഗ്രാമപഞ്ചായത്ത് – 7,9. ഉളേള്യരി ഗ്രാമപഞ്ചായത്ത് – 4,7,17. വാണിമേല്‍ ഗ്രാമപഞ്ചായത്ത് – 13. വേളം ഗ്രാമപഞ്ചായത്ത് – 14. വില്യാപ്പിളളി ഗ്രാമപഞ്ചായത്ത് – 19.

ഡബ്ല്യുഐപിആര്‍ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളൂ. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ മാത്രം. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉച്ചക്ക് രണ്ടു മണി വരെ മാത്രം പ്രവര്‍ത്തിക്കാം. തിരക്ക് കൂടുന്നത് നിയന്ത്രിക്കേണ്ടത് മാനേജരുടെ ഉത്തരവാദിത്വമാണ്. സാമൂഹിക അകലം പാലിക്കാതിരിക്കുന്നതു ശിക്ഷാര്‍ഹമാണ്.

കള്ളുഷോപ്പുകളില്‍ പാര്‍സല്‍ മാത്രം അനുവദിക്കുന്നതാണ്. സമയം ഉച്ചക്ക് രണ്ട് മണി വരെ മാത്രം. അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ട പൊലിസ്, റവന്യു, ഫയര്‍ ആന്റ് റസ്‌ക്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അതാതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്. നിയന്ത്രങ്ങള്‍ കാരണം പുറത്തുപോകാന്‍ കഴിയാത്ത മറ്റ് സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരും ഇതേ രീതി തുടരേണ്ടതാണ്. എംഎസ്എംഇ യൂണിറ്റുകള്‍ നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ നിയന്ത്രണമുള്ള വാര്‍ഡില്‍ നിന്നോ പ്രദേശത്ത് നിന്നേ ആരും തന്നെ വിലക്ക് ലംഘിച്ച് യാത്ര ചെയ്തു ജോലിക്ക് വരാന്‍ പാടില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ നിയന്ത്രണമുള്ള വാര്‍ഡില്‍ നിന്നോ പ്രദേശത്ത് നിന്നോ ആരും തന്നെ വിലക്ക് ലംഘിച്ച് യാത്ര ചെയ്തു ജോലിക്ക് പോവാന്‍ പാടില്ല.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിയന്ത്രണങ്ങളോടെ അനുവദിക്കാവുന്നതാണ്. അഞ്ചു പേരില്‍ കൂടുതലില്ലാത്ത ഗ്രൂപ്പുകളായി മാത്രമേ തൊഴിലില്‍ ഏര്‍പ്പെടാവു. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. വിവാഹങ്ങള്‍ക്കു മരണാനന്തര ചടങ്ങുകള്‍ക്കും 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. മേല്‍പറഞ്ഞ വാര്‍ഡുകളിലും പഞ്ചായത്തിലും ഉള്ള എല്ലാവരെയും ഒരാഴ്ച്ചക്കകം കൊവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അതാത് മെഡിക്കല്‍ ഓഫീസറുടെയും സെക്രട്ടറിയുടേയും ചുമതലയാണ്.
അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ ഏഴ് മണിമുതല്‍ രണ്ട് മണിവരെ അനുവദിക്കുന്നതാണ്. കൊറിയര്‍ സര്‍വീസിന് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്. ഈ വാര്‍ഡുകളില്‍ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറ…

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!