Entertainment International Kerala News

“ബേപ്പൂർ ഇൻറർനാഷണൽ വാട്ടർ ഫെസ്റ്റ്” ഡിസംബറിൽ

വിനോദ സഞ്ചാര വികസനത്തിൻ്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന “ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് ” ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടവും യോജിച്ചാകും രാജ്യാന്തര ശ്രദ്ധയാകർഷിക്കും വിധം അന്താരാഷ്ട്രാ ജലമേള സംഘടിപ്പിക്കുകയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഈ വർഷം ഡിസംബറിൽ തന്നെ ആരംഭിക്കുന്നതിനായുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കും.
ഇതിൻ്റെ കരട് രേഖ പദ്ധതി പ്രഖ്യാപന യോഗത്തിൽ അവതരിപ്പിച്ചു. ഈ മാസം 30 നകം മാസ്റ്റർ പ്ലാൻ തയാറാക്കി ഒക്ടോബർ ആദ്യവാരം പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതിയും നിലവിൽ വരും. രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിക്കപ്പെടുന്നതും ജല കായിക വിനോദ രംഗത്തെ സർവ്വ സാധ്യതകളേയും പരമാവധി പ്രയോജനപ്പെടുത്തിയും പുതിയൊരു തുടക്കമാണ് ഈ അന്താരാഷ്ട്രാ വാട്ടർ ഫെസ്റ്റ് എന്നും മന്ത്രി പറഞ്ഞു.

ചാലിയാർ കേന്ദ്രീകരിച്ച് ബേപ്പൂർ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതൽ 10 കിലോമീറ്ററോളം ദൈർഘ്യത്തിലാണ് ജലമേളയും അനുബന്ധ കായിക – വിനോദ പരിപാടികളും സംഘടിപ്പിക്കുക . വിവിധയിനം വള്ളം കളി മത്സരങ്ങൾക്കു പുറമെ അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച കയാക്കിംങ് , കനോ യിംങ് , വാട്ടർ പോളോ , പാരാ സെയിലിംങ് , സ്പീഡ് ബോട്ട് റെയ്സ് ,വാട്ടർ സ്കിയിംങ് ,പവർ ബോട്ട് റെയ്സിംങ് , യാട്ട് റെയ്സിംങ്,
വുഡൻ ലോഗ് റെയ്ഡിംങ് , ടിമ്പർ റാഫ്റ്റിംങ് , പരമ്പരാഗത പായ വഞ്ചിയോട്ടം തുടങ്ങിയ ദേശീയ-അന്തർ ദേശീയ മത്സര ഇനങ്ങളും ഒളിംബിക്സ് മത്സര ഇനങ്ങളും ഉൾപ്പെടുത്താൻ ആലോചനയുണ്ട്.ഇതോടൊപ്പം എല്ലാ വിഭാഗമാളുകൾക്കും ആസ്വാദ്യകരമായ ഫ്ലോട്ടിംങ് സംഗീത പരിപാടികൾ , ലൈറ്റ് ഷോകൾ ,മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.

പദ്ധതി പ്രഖ്യാപന യോഗത്തിൽ ജില്ലാ കലക്ടർ ഡോ.എൻ .തേജ് ലോഹിത് റെഡ്ഡി , സബ് കലക്ടർ ചെൽസ സിനി, ഡിടിപിസി സെക്രട്ടറി ബീന ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഹാർബർ എഞ്ചിനീയറിംങ്ങ് എക്സി.എഞ്ചിനീയർ ടി. ജയദീപ് കരട് രേഖ അവതരിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!