National News

മോദിക്ക് ബദൽ രാഹുല്‍ ഗാന്ധിയല്ല മമതയെന്ന് തൃണമൂല്‍ മുഖപത്രം;മമത ബാനർജിക്ക് അധികാരക്കൊതിയെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല്‍ രാഹുല്‍ ഗാന്ധിയല്ലെന്നും മമതാ ബാനര്‍ജിയാണെന്നും പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് . തൃണമൂല്‍ മുഖപത്രമായ ജാഗോ ബംഗ്ലയില്‍ വെള്ളിയാഴ്ച ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വിശകലനവാർത്തയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പ്രതിപക്ഷ സഖ്യത്തിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പക്ഷേ, നിരവധി അവസരങ്ങൾ ലഭിച്ചിട്ടും മോദിക്ക് ബദലായി ഉയര്‍ന്നുവരാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചില്ല.ബംഗാളിൽ ബി.ജെ.പിയുടെ നീക്കങ്ങൾ പരാജയപ്പെടുത്തിയത് മമത ബാനർജിയുടെ തന്ത്രങ്ങളാണ്.മോദിക്ക് ബദൽ മമത എന്ന പ്രചാരണ പരിപാടി ദേശവ്യാപകമായി തുടങ്ങുമെന്നും ജാഗോ ബംഗ്ള എന്ന മുഖപത്രത്തിൽ പറയുന്നു.
മുഖപത്രത്തിലെ വിമർശനങ്ങളിൽ മമത ബാനർജിക്കെതിരെ ശക്തമായി തിരിച്ചടിച്ച് പശ്ചിമബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി രംഗത്ത് വന്നു. മമത ബാനർജിക്ക് അധികാരക്കൊതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനർജിയുടെ ഉന്നം പ്രധാനമന്ത്രി കസേരയാണ്. മറ്റ് പാർട്ടികളെ അപമാനിക്കുന്ന നിലപാടാണ് അവരുടേതെന്നും മുഖപത്രത്തിൽ മമത തന്നെയാണ് എഴുതിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാന്‍ ചില പാര്‍ട്ടികള്‍ വിമുഖത കാണിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനെ ശരിവെയ്ക്കുന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലേഖനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!