Kerala News

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്;പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയിലെ സർക്കാർ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചേക്കും

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേരും. ഇന്ന് ചേരുന്ന യോഗത്തിൽ പാർട്ടിയിലേക്ക് പുതിയതായി മറ്റ് പാർട്ടികളിൽ നിന്ന് വന്ന നേതാക്കളെ ഏത് നിലയിൽ ഒപ്പം നിർത്തണം എന്നതിലും പാർട്ടിക്കുള്ളിൽ ചർച്ച നടക്കും.കൂടാതെ പാലാ ബിഷപ്പിന്റെ പ്രസ്താവനയും തുടർന്നുള്ള വിദ്വേഷ പ്രചാരണങ്ങളും വിവാദമായ സാഹചര്യത്തിൽ ഈ വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചേക്കും.

കോൺഗ്രസ് വിട്ട് വരുന്ന നേതാക്കൾക്കടക്കം മികച്ച സ്ഥാനങ്ങൾ നൽകി കൂടുതൽ പേരെ എത്തിക്കാനാണ് ജില്ലാ തലങ്ങളിലടക്കം ചർച്ചകൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനങ്ങളെ തുടർന്നുള്ള സിപിഐ-കേരള കോൺഗ്രസ് തർക്കം ഇടതുമുന്നണിക്ക് തലവേദനയാകുന്ന സാഹചര്യവും സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തേക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!