Kerala News

കയ്യക്ഷരം നന്നാകത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല;സി.പി.ഐയ്ക്ക് കേരളാ കോണ്‍ഗ്രസിന്റെ മറുപടി

സീറ്റ് കണക്കുകൾ ഓർമപ്പെടുത്തിയ കാനം രാജേന്ദ്രന് മറുപടി നൽകി കേരള കോൺഗ്രസ് എം.കാനം – ഇസ്മായില്‍ ഗ്രൂപ്പ് പോര് മറയ്ക്കുന്നതിന് വേണ്ടി സിപിഐ, കേരള കോണ്‍ഗ്രസിന്റെ മെക്കിട്ട് കയറുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) വയനാട് ജില്ലാ പ്രസിഡന്റ് കെജെ.ദേവസ്യ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചു. പറഞ്ഞു കേരള കോൺഗ്രസ് എം മത്സരിച്ച മണ്ഡലങ്ങളിൽ സി പി ഐ വോട്ടുകൾ മാറ്റി കുത്തിയതായി കത്തിൽ ആരോപിക്കുന്നു.

എല്‍ഡിഎഫിലെ മൂന്നാം കക്ഷിയായ കേരള കോണ്‍ഗ്രസ് നേടിയ 3.28 ശതമാനം വോട്ടാണ് മുന്നണിക്ക് ചരിത്ര വിജയവും 99 സീറ്റ് നേടി തുടര്‍ഭരണവും സമ്മാനിച്ചത്. കേരള കോണ്‍ഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിര്‍ദേശം നാട്ടില്‍ പാട്ടാണ്. വസ്തുത ഇതായിരിക്കെ കൈയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കെ.ജെ.ദേവസ്യ കത്തില്‍ പറയുന്നു.

കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് വരുന്നതിനെ സിപിഐ ആദ്യം മുതല്‍ തന്നെ എതിര്‍ത്തത് എന്തിനായിരുന്നുവെന്ന് ഇനിയും ബോധ്യമാകുന്നില്ല. സിപിഎം വിലയിരുത്തലുകള്‍ക്ക് ഉള്‍ക്കരുതത് ഉണ്ട്. പക്ഷെ എഴ് പ്രാവശ്യം പരീക്ഷയെഴുതിയിട്ടും ജയിക്കാത്തവന്‍ ട്യൂട്ടോറിയല്‍ കോളജ് തുടങ്ങി പ്രിന്‍സിപ്പളായി വാര്‍ഷിക വിലയിരുത്തല്‍ നടത്തി ആത്മസംതൃപ്തിയടയുന്നതിന് തുല്യമാണ് കാനത്തിന്റെ വിലയിരുത്തല്‍ എന്നും കത്തില്‍ പറയുന്നു.

കയ്യക്ഷരം നന്നാകത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇന്ത്യയിലാകമാനം ജാതിമത കോമരങ്ങള്‍ മുടിയഴിച്ചിട്ട് ഉറഞ്ഞുതുള്ളുമ്പോള്‍ അതിനെതിരായുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്ഥാനത്തും അസ്ഥാനത്തും കുത്തുമുറിവേല്‍പ്പിക്കാനുള്ള കാനത്തിന്റെ നീക്കം വേദനാജനകമാണെന്നും കത്തില്‍ പറയുന്നു.

അതേസമയം തെരെഞ്ഞെടുപ്പ് ജയപരാജയങ്ങൾ വിലയിരുത്തുന്നത് ആദ്യമായല്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു . കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും കൊടുക്കുന്നു. രണ്ടാം സ്ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!