Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്ത്‌ ഭരണാധികാരികളുടെ, വാക്‌സിൻ വിതരണത്തിലെ വിവേചനതിനെതിരായി യു ഡി എഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി

കുന്ദമംഗലം ഗ്രാമപഞ്ചായത്ത്‌ ഭരണാധികാരികളുടെ, വാക്‌സിൻ വിതരണത്തിലെ വിവേചനപരമെന്നാരോപിച്ച് യു ഡി എഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി. ലഭ്യമാകുന്ന വാക്‌സിൻ ആനുപാതികമായി വാർഡുകളിലേക്ക് വിതരണം ചെയ്യുന്നതിന് പകരം എൽ ഡി എഫ് മെമ്പർമാരുടെ വാർഡുകളിലേക്ക് അനധികൃതമായി രണ്ടാം തവണയും വാക്‌സിൻ വിതരണം ചെയ്യുകയാന്നെന്നും അവർ പറഞ്ഞു.അവിടങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ വാർഡായി പ്രഖ്യപിക്കുന്നതിന് അധികൃതർ കാണിക്കുന്ന സമീപനത്തിനുമെതിരെയാണ് നിൽപ്പ് സമരം നടത്തിയത്. വാക്സിൻ വിതരണം രാഷ്ട്രീയവൽക്കരിക്കുന്നസമീപനത്തിൽ മാറ്റം വരുത്തി 23 വാർഡുകളിലേയും ജനങ്ങളെ ഒന്നായികണ്ട്
നീതിപൂർവമായ സമീപനവും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
അല്ലായെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സമരം ഉൽഘാടനം ചെയ്ത ബ്ലോക്ക് മെമ്പറും മുസ്ലീം ലീഗ് നേതാവുമായ അരിയിൽ അലവി പറഞ്ഞു.
പി. കൗലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യുഡിഫ് ചെയർമാൻ സി വി സംജിത്ത്, കൺവീനർ സി അബ്ദുൽ ഗഫൂർ, ഒ സലീം, ഷൈജ വളപ്പിൽ, കെ.കെ.സി നൗഷാദ്,ഹബീബ് കാരന്തൂർ, ലീന വാസുദേവൻ, യു സി ബുഷ്‌റ, അംബിക ദേവി, ഫാത്തിമ ജെസ്‌ലിൻ, സമീറ അരീപുറംഎന്നിവർപങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!