Kerala News

നേതൃത്വം എന്നത് ഒന്നോ രണ്ടോ വ്യക്തികളല്ല;കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹനാന്‍

കോണ്‍ഗ്രസ് വിട്ട് പോയവരെ ന്യായീകരിക്കുന്നില്ല. എന്നാല്‍ നേതാക്കള്‍ വിട്ടുപോയതിന്റെ സാഹചര്യത്തെ കുറിച്ച് ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി സംവിധാനം തയ്യാറാകണമെന്ന് ബെന്നി ബഹനാന്‍ എം.പി നേതൃത്വം എന്നത് ഒന്നോ രണ്ടോ വ്യക്തികളല്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

പോയതിനെയും പോയവരെയും ന്യായീകരിക്കുന്നില്ല. എന്നാല്‍ പോയത് എന്തുകൊണ്ടാണെന്ന് നേതൃത്വം ആത്മപരിശോധന നടത്തണം. ഇക്കാര്യം ഗൗരവതരമായി ചര്‍ച്ച ചെയ്യണം. പാര്‍ട്ടിയില്‍ നിന്ന് ആളുകള്‍ പോകുന്നതിനെ ഹിമാലയത്തില്‍ നിന്ന് മഞ്ഞ് കട്ട അടര്‍ന്ന് പോകുന്നതിനോടാണ് ബെന്നി ബെഹനാന്‍ ഉപമിച്ചത്. കെ. സുധാകരന്‍ സമന്വയത്തിന്റെ പാതയിലാണെന്നും പിണറായുടെ പാദം നക്കാന്‍ തയാറെന്ന് പറഞ്ഞയാളോടുപോലും ആ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!