Kerala Local News

ബുക്ക് ചാലഞ്ച് : 324 പുസ്തകങ്ങൾ ഉദയത്തിന് കൈമാറി

കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും കാലിക്കറ്റ് ബാർ അസോസിയേഷനും സംയുക്തമായി കോഴിക്കോട് ജില്ലയിലെ ഉദയം ഹോമുകളിൽ ലൈബ്രറി സൗകര്യം വിപുലീകരിക്കുന്നതിനായി നടത്തിയ ബുക്ക് ചാലഞ്ചിലൂടെ ലഭിച്ച 324 പുസ്തകങ്ങൾ ഉദയം ഹോമുകൾ ക്കുവേണ്ടി ജില്ലാ കളക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഡി IAS ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലാ കോടതി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സണുമായ രാഗിണി പി പുസ്തകങ്ങൾ ജില്ലാ കളക്ടർക്ക് കൈമാറി. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ( സബ് ജഡ്ജ് ) എം പി ഷൈജൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത് എസ് നായർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, ഉദയം പ്രോജക്ട് സ്പെഷ്യൽ ഓഫീസർ ഡോ. ജി രാഗേഷ് എന്നിവർ ആശംസകൾ അറിയിച്ചു കാലിക്കറ്റ് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. നിർമ്മല നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!