Trending

കുറ്റിക്കാട്ടൂർ–മുണ്ടുപാലം റോഡ് പ്രവൃത്തി മെല്ലെപ്പോക്ക്; റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ വകുപ്പ് ഏകോപന യോഗം

കുന്ദമംഗലം: കുറ്റിക്കാട്ടൂർ–മുണ്ടുപാലം റോഡ് നവീകരണ പ്രവൃത്തിയുടെ മെല്ലെപ്പോക്കും നിർമാണ പ്രവർത്തനങ്ങളിലെ അപാകതകളും പരിഹരിക്കുന്നതിനായി കുന്ദമംഗലം എംഎൽഎ എം.എ. റസാഖ് മാസ്റ്ററുടെ നേതൃത്വത്തിൽ വകുപ്പ് ഏകോപന യോഗം ചേർന്നു.
ഏഴ് കോടി രൂപ ചെലവിൽ നടപ്പാക്കുന്ന റോഡ് നവീകരണ പ്രവൃത്തിയിൽ കാലതാമസം നേരിടുന്നതായും നിർമാണ പ്രവർത്തനങ്ങളിൽ വിവിധ പോരായ്മകളുണ്ടെന്നും ചൂണ്ടിക്കാട്ടി റോഡ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഹാളിൽ സംയുക്ത യോഗം വിളിച്ചുചേർത്തത്.

പി.ഡബ്ല്യു.ഡി., കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കരാറുകാർ, റോഡ് കമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ നിലവിലെ പ്രവൃത്തികളുടെ പുരോഗതി വിശദമായി വിലയിരുത്തി.

യോഗത്തിൽ അധ്യക്ഷത വഹിച്ച എം.എ. റസാഖ് മാസ്റ്റർ എംഎൽഎ, റോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. നിലവിലെ വർക്ക് പ്ലാനിലെ അപാകതകൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ്, റോഡ് നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. റോഡ് നവീകരണം കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനായി എസ്റ്റിമേറ്റും പ്രവർത്തന പദ്ധതിയും പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയും യോഗം മുന്നോട്ടുവച്ചു.

തുടർന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവിമാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശനം നടത്തി പ്രവൃത്തിയുടെ പുരോഗതി നേരിട്ട് വിലയിരുത്താനും, റോഡ് നവീകരണം വേഗത്തിലാക്കുന്നതിനും ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിനുമായി ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. എം.എ. റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ ഉടൻ തന്നെ സംയുക്ത സ്ഥലപരിശോധന നടത്താനും തീരുമാനമായി.

യോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, പെരുമണ്ണ പഞ്ചായത്ത് അംഗം അബ്ദുള്ള നിസാർ, റോഡ് കമ്മിറ്റി ചെയർമാൻ മുജീബ് റഹ്മാൻ ഇടക്കണ്ടി, കൺവീനർ എം.ടി. മാമുക്കോയ, പി.പി. ബഷീർ, ഇർഷാദ് അഹമ്മദ്, പെരുവയൽ പഞ്ചായത്ത് അംഗങ്ങളായ എ.ടി. ജയശ്രീ, കെ.ടി. സാജിത, പെരുമണ്ണ പഞ്ചായത്ത് അംഗങ്ങളായ മുനീർ പുത്തൂർമഠം, സാഇസ് പാറക്കുളങ്ങര എന്നിവർ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട് സ്വാഗതം ആശംസിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!