National News

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഗോവയിലും നിയന്ത്രണം; ജോലി ആവശ്യങ്ങൾക്കായി വരുന്നവർക്കും വിദ്യാർത്ഥികൾക്കും അഞ്ച് ദിവസത്തെ ക്വാറന്റൈൻ

കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി ഗോവ സര്‍ക്കാര്‍. കേരളത്തിൽ നിന്ന് എത്തുന്ന ഗോവയിലെ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറന്റൈന്‍ നിര്‍ദേശിച്ചു. നോര്‍ത്ത്, സൗത്ത് ഗോവകളുടെ ജില്ലാ ഭരണകൂടങ്ങളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സംസ്​ഥാനത്ത്​ ഏർപ്പെടുത്തിയ കർഫ്യൂ സെപ്​റ്റംബർ 20 വരെ സർക്കാർ നീട്ടിയിട്ടുണ്ട് . തീരപ്രദേശത്ത്​ കാസിനോകളുടെ അടക്കം പ്രവർത്തനങ്ങൾക്കും നിരോധനം നീട്ടി.

‘കേരളത്തിൽനിന്ന്​ വരുന്ന എല്ലാ വിദ്യാർഥികൾക്കും ജീവനക്കാർക്കും അഞ്ച്​ ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ നിർബന്ധം’ – വിദ്യാർഥികൾക്ക്​ ക്വാറന്‍റീൻ സൗകര്യങ്ങൾ വിദ്യഭ്യാസ സ്​ഥാപനങ്ങളിലെ അഡ്​മിനിസ്​ട്രേറ്റർമാരോ പ്രിൻസിപ്പൽമാരോ ഏർപ്പെടു​ത്തണമെന്നും വിജ്ഞാപനത്തിൽ പറയുന്നു .

അതെ സമയം ജീവനക്കാർക്ക്​ ബന്ധപ്പെട്ട ഓഫിസ്​ അധികൃതരോ കമ്പനികളോ സ്​ഥാപനങ്ങ​ളോ ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്തണമെന്നും അഞ്ചുദിവസത്തെ ക്വാറന്‍റീന്​ ശേഷം ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു .

വിദ്യാർഥികളും ജീവനക്കാരും കൂടാതെ കേരളത്തിൽ നിന്നെത്തുന്നവർ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ അഞ്ചുദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയുകയും വേണം. എന്നാൽ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട്​ ഗോവയിലെത്തുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്​ഥർക്കും ക്വാറന്‍റീനിൽ ഇളവ്​ ലഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!