കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി മുന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. ഒരു കോടി എൺപത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശിയിൽ നിന്നും ഒരു കിലോ സ്വർണവും മണ്ണാർക്കാട് സ്വദേശിയിൽ നിന്നും രണ്ട് കിലോ സ്വർണവും മലപ്പുറം പുളിക്കൽ സ്വദേശി 800 ഗ്രാം സ്വർണവുമാണ് കടത്താൻ ശ്രമിച്ചത്.
കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട; മുന്നേമുക്കാൽ കിലോ സ്വർണവുമായി മൂന്ന് പേർ പിടിയിൽ

