ഒളിമ്പിക്സില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെ മറ്റൊരു കുഞ്ഞു സ്വപ്നം കൂടി സാക്ഷാത്കരിച്ച് കായിക താരം നീരജ് ചോപ്ര.
അച്ഛന്റെയും അമ്മയുടെയും ആദ്യ വിമാനയാത്ര എന്ന സ്വപ്നം സഫലീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് നീരജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. “ഒരു ചെറിയ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി, എന്റെ മാതാപിതാക്കളെ അവരുടെ ആദ്യ വിമാനയാത്രക്ക് കൊണ്ടുപോകാൻ കഴിഞ്ഞു,” എന്ന് കുറിച്ചുകൊണ്ടാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം നീരജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹരിയാനയിലെ പാനിപത്തിലുള്ള കര്‍ഷക കുടുംബത്തിലാണ് നീരജ് ജനിച്ചത്. ഒളിമ്പിക്സില്‍ അത്ലറ്റിക്ക് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വര്‍ണ മെഡല്‍ നീരജിന്റെ പേരിലാണ്.

