Kerala News

കോഴിക്കോട്ടെ കൂട്ടബലാത്സംഗം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി

കോഴിക്കോട് ചേവരമ്പലത്ത് കൂട്ടബലാത്സംഗം നടന്ന ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികൾക്ക് ലോ‍ഡ്‍ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോഡ്‍ജിന്‍റെ ലെഡ്ജർ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും വ്യക്തമായതിനെ തുടർന്നാണ് പൊലീസ് ലോഡ്‍ജ് അടച്ചുപൂട്ടിയത്. പ്രദേശവാസികളില്‍ നിന്നടക്കം പീഡനം നടന്ന ലോഡ്‍ജിനെതിരെ പ്രതിഷേധം ശക്തമാണ്.
മൂന്നും നാലുംപ്രതികളായ ലിജാസിനെയും ഷുഹൈബിനെയും തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് രാവിലെ പൊലീസ് പിടികൂടിയത്. ഒന്നും രണ്ടും പ്രതികളായ അജ്നാസും ഫഹദും ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ ഇതുവരെ കേസിൽ പ്രതിചേർത്ത നാലുപേരും അറസ്റ്റിലായി. പ്രതികളെല്ലാം അത്തോളി സ്വദേശികളാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!