Local News

കുന്ദമംഗലത്ത് നായയെ വാഹനമിടിച്ച സംഭവം;ചികിത്സക്കായി തൃശൂരിലേക്ക് കൊണ്ടുപോയി

കുന്ദമംഗലത്ത് ഇന്നലെ വാഹനമിടിച്ച് പരിക്കുപറ്റിയ നായയുടെ തുടർചികിത്സക്കായി തൃശൂരിലേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചയോടെയാണ് കാറിടിച്ച് എല്ലുകൾ ഒടിഞ്ഞ അവസ്ഥയിലെ ഈ മിണ്ടാപ്രാണിയെ ആളുകൾ ശ്രദ്ധിക്കുന്നത് തുടർന്ന് ചുമടിറക്കു തൊഴിലാളിയായ ബൈജുവിന്റെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെയും കൂടാതെ കെ കെ സി നൗഷാദ് , ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രന്റെയും നേതൃത്വത്തിലാണ് നായയെ ഇന്ന് തൃശൂരിലേക്ക് എത്തിച്ചത്.
വാഹനമിടിച്ച സ്ഥിതിയിലായപ്പോൾ തന്നെ ഇതിനുവേണ്ട പ്രഥമ ശ്രുശ്രൂഷ ബൈജു നൽകിയിരുന്നു.ഈ വിഷയം ജനശബ്ദം ഇന്നലെത്തന്നെ ജനങ്ങളുടെ മുന്നിൽ എത്തിച്ചിരുന്നു.

ജനകീയ പ്രവർത്തനങ്ങളുടെയും വ്യാപാരസമൂഹത്തിന്റെ സഹായവുമാണ് ഇതിനുള്ള ചികിത്സാചെലവ് വഹിച്ചത്.ആറുമാസം മുൻപ് ഇതേ നായയ്ക്ക് അപകടം സംഭവിച്ച സമയത്തും ബൈജുവിന്റെ കൃത്യമായ ഇടപെടലാണ് ഇതിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. രാവിലെ ഓട്ടോയിൽ കോഴിക്കോട് എത്തിച്ച ഈ മിണ്ടാപ്രാണിയെ റെസ്‌ക്യു ടീം ഹെഡ് ആയ ഷൈമയുടെ നേതൃത്വത്തിലാണ് തൃശൂർ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിക്കുക

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!