കോഴിക്കോട് മിഠായി തെരുവിൽ തീപിടുത്തം.വി കെ എം ബിൽഡിങ് എന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.പാളയം മൊയ്തീന് പള്ളിക്ക് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇവിടെ നിരവധി കടകളുള്ളതിനാല്‍ സമീപത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.രക്ഷാപ്രവർത്തനം തുടരുകയാണ്.
കോഴിക്കോട് മിഠായി തെരുവിൽ തീപിടുത്തം;

