പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ ഏഴാം ജന്മദിനമാണിന്ന്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചും നല്ല ഭാവി നേര്‍ന്നുമുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.
പൃഥ്വിരാജിന്റെ മകള്‍ വിശേഷങ്ങള്‍ അറിയാൻ എന്നും പ്രേക്ഷകര്‍ താല്പര്യം കാട്ടാറുണ്ട്. പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ ഒരു കുട്ടിയെന്ന പോലെയാണ് കാണുന്നത്. അലംകൃതയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. അല്ലിയുടെ ജന്മദിനത്തില് ജന്മദിന ആശംസകളുമായി എത്തിയിരിക്കുയാണ് പൃഥ്വിരാജ്.
മകളുടെ ഓരോ വളര്‍ച്ചയിലും തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും പുസ്തകങ്ങളോടുള്ള മകളുടെ സ്നേഹവും ലോകത്തോടുള്ള അനുകമ്പയും ഇനിയും ഏറെ വളരട്ടെയെന്നാണ് പൃഥ്വിരാജ് കുറിച്ചത്

