Kerala News

ക്വാറന്റീന്‍ ലംഘിച്ചാല്‍ പിടി വീഴും;ഒരു ദയയും വേണ്ടെന്ന് നിര്‍ദേശം; നടപടി ഇന്നുമുതല്‍

ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനം.ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗ വ്യാപന നിരക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതൽ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യം.

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെയും ഐസലേഷനില്‍ കഴിയുന്നവന്നരെയും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. ക്വാറന്റീന്‍ ലംഘിച്ചാല്‍ അഞ്ഞൂറ് രൂപക്ക് മുകളില്‍ കടുത്ത പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്നുണ്ടോയെന്നും നിരീക്ഷിക്കും. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.

മറ്റു സംസ്ഥാനങ്ങളിലേതു പോലെ രോഗം നിയന്ത്രിച്ചിട്ട് സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്നാണ് പൊതുധാരണ. രോഗനിരക്ക് ഉയര്‍ന്നുനില്‍ക്കുമ്പോള്‍ സ്‌കൂള്‍ തുറന്നാല്‍ അതു തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന വിലയിരുത്തലിലാണ് വിദ്യഭ്യാസ വകുപ്പും സര്‍ക്കാരും .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!