പ്ലസ് വൺ പരീക്ഷയ്ക്കായി വിദ്യാലയങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ നടന്ന
സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുടെ കുന്ദമംഗലം ഉപജില്ലാതല ഉദ്ഘാടനം നായർ കുഴി ഗവ.എച്ച്.എസ്. ൽ ബഹു. കുന്ദമംഗലം എം.എൽ.എ. അഡ്വ. പി.ടി.എ റഹീം നിർവ്വഹിച്ചു. പി.ടി.എ യുടെയും ഡി.വൈ.എഫ്.ഐ യുടെയും ആർ.ആർ.ടി. അംഗങ്ങളുടെയും സഹകരണത്തോടെയാണ് ശുചീകരണം നടന്നത്.
ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ അധ്യക്ഷനായി.
ഇ. പ്രമോദ് സ്വാഗതവും പി.കെ.സുധാകരൻ നന്ദിയും പറഞ്ഞു.
ജില്ലാ എക്സി. അംഗം സി.കെ ബീന, ജില്ലാ കമ്മറ്റി അംഗം ടി. മധുസൂദനൻ, ഡി.വൈ.എഫ്. ഐ കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് പ്രഗിൻലാൽ , ഷിജുലാൽ , പ്രിൻസിപ്പാൾ എൻ. മിനി, പി.ടി.എ.പ്രസിഡണ്ട് രാധാകൃഷ്ണൻ , ജി.ബിജു, കെ.ആർ ഷിനു എന്നിവർ നേതൃത്വം നൽകി
സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുടെ കുന്ദമംഗലം ഉപജില്ലാതല ഉദ്ഘാടനം എം.എൽ.എ. അഡ്വ. പി.ടി.എ റഹീം നിർവ്വഹിച്ചു.

