Kerala News

കോവിഡ് പ്രതിരോധം ;മുഖ്യമന്ത്രി വിളിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗം ഇന്ന്

കോവിഡ് സാഹചര്യം വിലയിരുത്താനും പ്രതിരോധത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി മുഖ്യമന്ത്രി വിളിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് വൈകീട് നാലിന്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, ഭവനനിര്‍മാണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്തഘട്ടം എന്ന നിലയില്‍ തുടര്‍ന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും സംസാരിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ യോഗത്തില്‍ സംസാരിക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മുഴുവന്‍ ജനപ്രതിനിധികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തദ്ദേശഭരണ സ്ഥാപന തലത്തിലുമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!