Kerala News

‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’ ;മുഖ്യമന്ത്രിക്ക് ഇന്ന് വിവാഹ വാര്‍ഷികം; വൈറലായി വീണ്ടും ക്ഷണക്കത്ത്

42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ടി കമലയും. വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും വൈറലാവുകയാണ് ക്ഷണക്കത്ത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലുള്ളതാണ് ക്ഷണക്കത്ത്.1979 സെപ്തംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശ്ശേരിയിലെ സെന്റ് ജോസഫ്‌സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു പിണറായി വിജയന്‍.

വിവാഹ വാര്‍ഷിക ദിനത്തില്‍ പത്‌നിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.

കത്തിലെ വരികള്‍ ;

സ: പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകള്‍ കുമാര്‍ ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്തംബര്‍ 2-ാം തിയതി ഞായറാഴ്ച്ച രാവിലെ 11 മണിക്ക് തലശേരി ടൗണ്‍ ഹാളില്‍വെച്ച് നടക്കുന്നതാണ്. തദവസരത്തില്‍ താങ്കളുടെ സാന്നിദ്ധ്യമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ചടയന്‍ ഗോവിന്ദന്‍,

സിക്രട്ടറി, കമ്യൂണിസ്റ്റ് (മാക്‌സിസ്റ്റ്) പാര്‍ട്ടി,

കണ്ണൂര്‍ ജില്ലാ കമ്മറ്റി


സമ്മാനങ്ങള്‍ സദയം ഒഴിവാക്കുക

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!