Kerala News

ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് എഎൻ രാധാകൃഷ്ണൻ;മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. ചെന്നിത്തലയോട് പാര്‍ട്ടി വിട്ടുപോകാന്‍ വി.ഡി.സതീശനടങ്ങുന്ന പുതിയ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് ട്വന്റിഫോർ ന്യൂസിനോടാണ് എ.എൻ രാധാകൃഷ്ണൻ വ്യക്തമാക്കിയത്. നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുമുണ്ട്.

എഎൻ രാധാകൃഷ്ണന്റെ വാക്കുകൾ
‘ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ എങ്ങോട് പോകും ? കാരണം അവർ പത്തോ അൻപതോ വർഷം ജീവിതം കൊടുത്തിട്ടുള്ള പാർട്ടി, താഴെ തലം മുതൽ വളർത്തിയെടുത്ത പാർട്ടി…അവർക്കൊരു പശ്ചാത്തലമുണ്ട്..അതിൽ ജാതിസമവാക്യങ്ങളും, സമുദായ സംഘടനകളുടെ സ്വാധീനത്തിന്റെ പശ്ചാത്തലമുണ്ട്…ഈ അടിസ്ഥാനത്തിൽ അവർ കേരളം മുഴുവൻ യാത്ര ചെയ്തുണ്ടാക്കിയ പാർട്ടി അവരോട് പൊയ്ക്കൊള്ളാനാണ് പറഞ്ഞത്’- എഎൻ രാധാകൃഷ്ണൻ പറഞ്ഞു.
സിപിഎമ്മിലേക്ക് പോകാന്‍ കോണ്‍ഗ്രസുകാര്‍ക്കാകില്ലെന്നും സിപിഐഎം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ് ആയി മാറിയെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും അണികളുമായി ബിജെപി ആശയവിനിമയം നടത്തുമെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ലിക്വിഡേഷനാണെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!