News

വംശീയ ആക്രമണങ്ങള്‍ ജനങ്ങള്‍ ഒന്നിച്ച് ചെറുക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

കുന്നമംഗലം : സംഘ്പരിവാര്‍ രാജ്യമെങ്ങും മുസ്ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ നടത്തുന്ന വംശീയ ആക്രമണങ്ങള്‍ ജനങ്ങള്‍ ഒന്നിച്ചു ചെറുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലം മണ്ഡലം കണ്‍വെന്‍ഷ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ പശുവിന്റെ പേരില്‍ നടത്തിയ കൊലകള്‍ ഇപ്പോള്‍ ജയ്ശ്രീറാം വിളിക്കാത്തത്തിന്റെ പേരിലാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ജയപ്രകാശന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്ലിഹ് പെരിങ്ങോളം, ഫ്രറ്റെണിറ്റി മണ്ഡലം കണ്‍വീനര്‍ എന്‍. ദാനിഷ്, എഫ്.ഐ.ടി.യു. മണ്ഡലം കണ്‍വീനര്‍ കെ.സി. സലീം, കെ.എസ്.ടി.എം. പ്രതിനിധി എം.പി. ഫാസില്‍, പി.കെ. ബിന്ദു, സി. അബ്ദുറഹ്മാന്‍, അനീസ് കുറ്റിക്കാട്ടൂര്‍, ഷമീര്‍ മാവൂര്‍, ഉമ്മര്‍ മാസ്റ്റര്‍ ഒളവണ്ണ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത് സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ സ്വാഗതവും എസ്.പി. മധുസൂദനന്‍ നായര്‍ നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!