Kerala News

പ്ലസ് വണ്‍ പരീക്ഷയ്ക്ക് മാറ്റമില്ല;മാതൃക പരീക്ഷ വീട്ടിലിരുന്ന് എഴുതാം

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ 6 മുതല്‍ 16 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിനു അവസരം നല്‍കുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവിന്റെ മേല്‍നോട്ടത്തില്‍ വീട്ടിലിരുന്നുതന്നെ എഴുതാവുന്നതാണ്.

പരീക്ഷ ടൈംടേബിൾ പ്രകാരം നിശ്ചിത സമയത്ത് വിദ്യാർഥികൾക്ക് ചോദ്യപേപ്പർ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാതൃകാ പരീക്ഷ എഴുതിയതിന് ശേഷം അധ്യാപകരുമായി ഡിജിറ്റൽ മാധ്യമങ്ങൾ മുഖാന്തരം സംശയനിവാരണം നടത്താവുന്നതാണ് . അധ്യാപകർ ആവശ്യമായ സഹായം വിദ്യാർഥികൾക്ക് നൽകുന്നതാണ്. പരീക്ഷകളുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ ലഭ്യമാകും

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം ഘട്ട അലോട്ട്‌മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമര്‍പ്പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്. ട്രയല്‍ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 7 നും ആദ്യ അലോട്ട്‌മെന്റ് 13 നും നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!