ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമാ ഷൂട്ടിങ്ങിലേക്ക്. മമ്മൂട്ടിയും നടി പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. എറണാകുളം ചോയിസ് സ്കൂളിൽ ആയിരുന്നു ചിത്രത്തിൻ്റെ പൂജ.

നവാഗതയായ റത്തീന ഷർഷാദാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും നിർവഹിക്കുന്നത്.
ചിത്രത്തിന്റെ പൂജാ വേളയിൽ ശ്രദ്ധേയമായത് മമ്മൂട്ടിയുടെ പ്രിന്റഡ് ഷർട്ട് ആണ്. ഈ ഇടെയായി ചടങ്ങുകൾക്കും മറ്റും പ്രിന്റഡ് ഷർട്ട് ധരിച്ചാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടാറുള്ളത്.

