Kerala News

മുന്‍ അദ്ധ്യക്ഷനെന്ന പരിഗണന സുധാകരന്‍ തനിക്ക് നല്‍കിയില്ല;പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

ഡി.സി.സി. ഭാരവാഹിപ്പട്ടികയിൽ അതൃപ്തിയറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ.പുനസംഘടന ചര്‍ച്ചയില്‍ നിന്നും മാറ്റി നിര്‍ത്തിയതിലാണ് മുല്ലപ്പള്ളിയുടെ പ്രതിഷേധം.മുൻ അദ്ധ്യക്ഷൻ എന്ന നിലയിൽ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.ഇന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.എ.സി.സി. അധ്യക്ഷൻ കെ. സുധാകരനും കേരളത്തിൽ നിന്നുള്ള പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചത്. പട്ടിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് രാവിലെ 7.30ക്കാണ് കെ.സുധാകരൻ മുല്ലപ്പള്ളിയെ ഫോണിൽ വിളിച്ച് തങ്ങൾ പട്ടിക സമർപ്പിക്കയാണെന്നും ഏതെങ്കിലും പേരുകൾ നിർദേശിക്കാനുണ്ടോ എന്ന് ചോദിച്ചത്. ധാര്‍ഷ്ട്യത്തോടെയുള്ള സുധാകരന്റെ മറുപടിയോടെയാണ് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചത്. മുന്‍ അധ്യക്ഷനെന്ന പരിഗണന സുധാകരന്‍ തനിക്ക് നല്‍കിയില്ല. കോണ്‍ഗ്രസ് എന്നത് വലിയൊരു പാര്‍ട്ടിയാണ്. ഇതിനെ സുധാകരന്‍ നശിപ്പിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞതായാണ് വിവരങ്ങള്‍.

അതേസമയം, ഡിസിസി പുനഃസംഘടനാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് എല്ലാ മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. വളരെ താഴെതട്ടിലുള്ള പ്രാദേശിക നേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കളുമായി വരെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ചുരുക്ക പട്ടിക തയ്യാറാക്കിയതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!