Local News

കൂടത്തായിയിൽ അനധികൃതമായി സൂക്ഷിച്ച 97 സിലിൻഡറുകൾ പിടികൂടി

കൂടത്തായിക്ക്‌ സമീപം ചുടലമുക്കിൽ റോഡരികിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 97 പാചകവാതക സിലിൻഡറുകൾ പിടിച്ചെടുത്തു. താമരശ്ശേരി പോലീസ് ബുധനാഴ്ച രാത്രി നടത്തിയ റെയ്ഡിനിടെയാണ് ലൈസൻസോ, അനുമതിയോ ഇല്ലാതെ സൂക്ഷിച്ച പാചകവാതക സിലിൻഡറുകൾ കണ്ടെടുത്തത്.
എസ്.ഐ. കെ. പ്രജീഷിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം
ഗാർഹികാവശ്യത്തിനുള്ളതും വാണിജ്യാവശ്യത്തിനുള്ളതുമായ വിവിധ കമ്പനികളുടെ പാചകവാതക സിലിൻഡറുകളിൽ ഇന്ധനം നിറച്ചതും കാലിയായവയും ഉൾപ്പെടും. ഇതോടൊപ്പം സിലിൻഡറുകൾ കയറ്റിക്കൊണ്ടുപോവാൻ ഉപയോഗിക്കുന്ന രണ്ട് പിക്കപ്പ് വാനുകളും പാചകവാതകം നിറയ്ക്കാൻ ഉപയോഗിക്കുന്ന റീഫില്ലിങ് ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പാചകവാതക സിലിൻഡറുകൾ അനധികൃതമായി സൂക്ഷിച്ച ചുടലമുക്ക് കളത്തിങ്ങൽ മുസ്തഫയെ (32) അവശ്യസാധന നിയമപ്രകാരം അറസ്റ്റ് ചെയ്തു.

പാചകവാതക വിതരണക്കാരൻ മാത്രമായ മുസ്തഫയുടെ വീട് കേന്ദ്രീകരിച്ച് ലൈസൻസില്ലാതെ അനധികൃതമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂരിലെ ഒരു ഗ്യാസ് ഏജൻസിയുടെ പേരിൽ എത്തിക്കുന്ന പാചകവാതക സിലിൻഡറുകൾ ഒരു അനുമതിയുമില്ലാതെയാണ് സൂക്ഷിച്ചിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!